ഇടപ്പള്ളി : വടുതല എസ് .എൻ .ഡി .പി 2407-ാം ശാഖ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവംബർ രണ്ടിന് നടക്കുന്ന സ്കന്ദഷഷ്ഠി വൃത ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി . രാവിലെ 5നു നിർമ്മാല്യ ദർശനത്തോടെ പൂജാ ചടങ്ങുകൾ ആരംഭിക്കും . 6.30 ന് മഹാഗണപതി ഹോമം . 8 ന് സുബ്രമണ്യ സഹസ്രനാമാർച്ചന .9 ന് കലശ പൂജ, പഞ്ചാമൃതം നവകം ,പഞ്ചഗവ്യം തുടങ്ങിയവ അഭിഷേകം ചെയ്യും . ഉച്ചപൂജക്ക് ശേഷം വൈകിട്ട് 6.30 ന് വിശേഷാൽ ആരാധനയും ദീപക്കാഴ്ചയും ഓട്ടൻ തുള്ളലും നടക്കും. നൂറു കണക്കിന് ഭക്തർക്ക് ഉച്ചക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് വി .എൽ രാജീവൻ ,സെക്രട്ടറി എം .ഡി .സുരേഷ് എന്നിവർ അറിയിച്ചു .