കോതമംഗലം: എസ്.എൻ.ഡി.പി യോഗം പോത്താനിക്കാട് ശാഖ വാർഷിക പൊതുയോഗവും കോതമംഗലം യൂണിയൻ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണവും നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് ശാഖാ ഹാളിൽ നടക്കും. സമ്മേളനം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഇ.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.എ. സോമൻ മുഖ്യപ്രഭാഷണം നടത്തും വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ശാഖാ സെക്രട്ടറി കെ.ജി. ബാബു, യൂണിയൻ കൗൺസിലർ പി.വി. വാസു, ശാഖാ വൈസ് പ്രസിഡന്റ് ടി.ആർ. സുധൻ തുടങ്ങിയവർ പ്രസംഗിക്കും.

ഉപ്പുകുളം ശാഖയിൽ

ഉപ്പുകുളം എസ്.എൻ.ഡി.പി യോഗം ശാഖയുടെ വാർഷിക പൊതുയോഗവും കോതമംഗലം യൂണിയൻ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണവും നാളെ (ഞായർ ) രാവിലെ 10ന് ശാഖാ ഹാളിൽ വച്ച് നടക്കും. സമ്മേളനം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി പി.എ. സോമൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ശാഖാ സെക്രട്ടറി ഇൻ ചാർജ് പി.വി. രാജീവ്, വനിതാസംഘം യൂണിയൻ സെക്രട്ടറി മിനി രാജീവ്, ദിവാകരൻ, സാബു പി.വി, വിമല അപ്പു തുടങ്ങിയവർ പ്രസംഗിക്കും.