അങ്കമാലി: ഫിസാറ്റിലെ എം.സി.എ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന രണ്ടുദിവസത്തെ ടെക്‌നിക്കൽ ഫെസ്റ്റിന് തുടക്കമായി. കേരളത്തിലെ കോളേജുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. സമ്മേളനം എക്‌സ്പീരിയോൺ ടെക്‌നോളോജിസ് ഇന്ത്യ ഡയറക്ടർ ജെയ്മി തോമസ് ഉദ്ഘാടനം ചെയ്തു . ചെയർമാൻ പോൾ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രഭാഷണങ്ങൾ, വർക് ഷോപ്പുകൾ, സാങ്കേതികമത്സരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക് , വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, പ്രൊഫ. സന്തോഷ് കൊറ്റം, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ പ്രൊഫ. ഷിദ്ധ എം.വി, പ്രൊഫ. അഞ്ചു. എൽ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർമാരായ പോൾ ഏലിയാസ്, അമൽ ജോയ് മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.