ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനെ ശുചിത്വഗ്രാമമായി 24 ന് പ്രഖ്യാപനം നടത്തുമെന്ന് പ്രസിഡന്റ് രമണി ജനകനും വൈസ് പ്രസിഡന്റ് അഡ്വ. റിസ് പുത്തൻവീട്ടിലും പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി വിപുലമായ ജനപങ്കാളിത്തതോടെ 22 ന് രാവിലെ 9 ന് കടുംങ്ങമംഗലം മുതൽ വട്ടുക്കുന്നു വരെ വിളംബര മനുഷ്യച്ചങ്ങല തീർക്കും.വിവിധ സംഘടനകൾ ,കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്കൂൾ വിദ്യാർത്ഥികൾ ,വ്യാപാരികൾ ഉൾപ്പെടെ ചങ്ങലയിൽ അണിചേരും. ജൈവ ,അജൈവ മാലിന്യങ്ങൾ ശാസ്ത്രീയയമായി സംസ്ക്കരിക്കുന്നതിനെ കുറിച്ച് ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് മനുഷ്യ ചങ്ങല.ഇതിന്റെ മുന്നോടിയായി 20 ടൺ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞു. എല്ലാമാസവും 10 വീടുകളിൽ നിന്നും മാലിന്യങ്ങൾ സംഭരിക്കുകയും 20 വരെ പ്ലാസ്റ്റിക്കുകൾ കഴുകി വേർ തിരിക്കുകയുമാണ് ചെയ്തുന്നത്.ഇതിനായി 14 വാർഡുകളിൽ നിന്നായി 28 ഹരിത കർമ്മ സേന പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.ഇവർ പിരിക്കുന്ന തുകയിൽ അഞ്ചു ശതമാനം ഒഴികെ അവർക്കു തന്നെ നല്കുമെന്നും ഭാരവാഹികർ പറഞ്ഞു. വേർതിരിച്ചവ പഞ്ചായത്ത് എം.സി.എഫിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിയ്ക്ക് റീ സൈക്ളിംഗിനായി കൈമാറും. ജൈവ മാലിന്യ സംസ്ക്കരണം ഉറവിടത്തിൽ തന്നെ ചെയ്യുന്നതിന്റെ ഭാഗമായി തുമ്പൂർ മുഴി മോഡൽ, കമ്പോസ്റ്റ് കുഴി, ബയോ ബിൻ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. 22 ന് രാവിലെ 9 ന് കടുംഗമംഗലത്തു നിന്നാരംഭിക്കുന്ന ചങ്ങലയിൽ അനൂപ് ജേക്കബ്ബ് എം.എൽ.എ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും.26 ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ വച്ച് ഹരിത സുന്ദര ശുചിത്വ ഗ്രാമമായി ചോറ്റാനിക്കര പഞ്ചായത്തിനെ പ്രഖ്യാപിക്കും. പത്രസമ്മേളനത്തിൽ മുൻ പഞ്ചായത്തു പ്രസിഡന്റുമാരായ ജോൺസൺ തോമസ്, ഓമന ശശി, ഷാജി ജോർജ്, ഏലിയാസ് ജോൺ, ബി.ജെ.പി.നേതാവ് കെ.എസ്.ഉണ്ണികൃഷ്ണൻ, എൻ ഡ്രാക് ഭാരവാഹി രാജേന്ദ്രൻ, സി.ഡി.എസ് പ്രസിഡന്റ് ലാലി രവി എന്നിവർ പങ്കെടുത്തു.