ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ 2019-20 വർഷത്തെ കേരളോത്സവം സർക്കാർ നിർദ്ദേശ പ്രകാരം നടത്തുന്നതിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങൾ എന്നിവയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 21 മുതൽ 24 വൈകുന്നേരം 5 മണി വരെ പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 04842740250,8606007312 ബന്ധപ്പെടാവുന്നതാണ്.