കൊച്ചി: തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി 7.45 ന് പുതുമന മധുസൂദനൻ നമ്പൂതിരിയുടെയും പുതുമന വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ ഉത്സവത്തിന് കൊടിയേറും. ഇതിന് മുന്നോടിയായി രാവിലെ 10ന് ശതോത്തര വീണകച്ചേരി അരങ്ങേറും. 27ന് ഉത്സവം സമാപിക്കും.
നാളെ പകൽ 11ന് പഞ്ചഗവ്യ കലശാഭിഷേകവും 21 ന് രാത്രി 10.30 ന് കൊടിപ്പുറത്ത് വിളക്കും 26ന് രാത്രി ഒന്നിന് കൂട്ടിഎഴുന്നള്ളത്ത്, വലിയ കാണിക്ക, ഭഗവന്മാരുടെ യാത്രയയപ്പ് എന്നിവ നടക്കും. 27 ന് രാവിലെ എട്ടിന് ഗരുഢ വാഹന പുറത്തെഴുന്നള്ളത്തും പകൽ 12ന് തിരുവാറാട്ടും ഉണ്ടാകും. ബി.സുധാകരമേനോൻ, ബി.ബാലേഷ്, പി.പി മധു, ആർ.ജയേഷ്, റാം മോഹൻ കർത്ത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.