കൊച്ചി: ഭിന്നശേഷിക്കാരുടെയും കുട്ടികളുടെയും ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ സിക് കിഡ്‌സ് ഫൗണ്ടേഷനും (ആസ്‌ക്) ആസ്റ്റർ കൈന്റും (കിഡ്‌സ് ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്‌മെന്റ് ഡിപ്പാർട്ടുമെന്റ്) ചേർന്ന് നവംബർ 15ന് സംഗീത വിരുന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'നൈറ്റിംഗ് ഗേൾ സിംഗിംഗ് ഫോർ ചിൽഡ്രൻ' എന്ന് പേരിട്ടിരിക്കുന്ന സംഗീത വിരുന്നിന് ഗായിക കെ.എസ് ചിത്ര നേതൃത്വം നൽകും. വൈകിട്ട് 5.30ന് കളമശ്ശേരി സമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന സംഗീതപരിപാടിയിൽ സംഗീത സംവിധായകൻ ബിജിപാൽ, ഗായകരായ കെ.കെ നിഷാദ്, രൂപ രേവതി, നിരഞ്ജ് സുരേഷ്, സുകേഷ് കുട്ടൻ എന്നിവർ പങ്കെടുക്കും. ഡോ. ജീസൺ ഉണ്ണി, ഡോ. രാജപ്പൻ പിള്ള, ഡോ. ഗ്ലാസിസ്, ഡോ. ലിങ്കൺ, ലത്തീഫ് കാസിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.