കൊച്ചി: സംഘപരിവാർ പ്രവർത്തകരുടെ അപകട മരണങ്ങളെ ക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു ആവശ്യപ്പെട്ടു. 1990 മുതൽ ഇത്തരം ദുരൂഹമായ അപകടങ്ങളിൽ നിരവധി ഹിന്ദുസംഘടനാ പ്രവർത്തകരാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് മലപ്പുറത്തെ ആർ.എസ്.എസ് പ്രവർത്തകൻ മോഹനചന്ദ്രന്റെ അപകട മരണം മത തീവ്രവാദികൾ നടത്തിയ ആസൂത്രിത കൊലപാതമായിരുന്നുവെന്ന പൊലീസിന്റെ വെളിപ്പെടുത്തൽ ഗൗരവമായി കാണണം. കൊല്ലം മുനിസിപ്പൽ കൗൺസിലർ കോകില, പെരുമ്പാവൂരിലെ രഞ്ജിത്ത് എന്നിവരുടെ അപകട മരണങ്ങളിൽ അന്ന് തന്നെ സംശയങ്ങൾ ഉയർത്തിരുന്നു. വോട്ടു ബാങ്ക് രാഷട്രീയത്തിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദത്തോടുള്ള ഇടതു വലതു സർക്കാരുകളുടെ മൃദുസമീപനമാണ് നിരവധി ചെറുപ്പക്കാരുടെ ജീവൻ നഷ്ടമാക്കിയത് . കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ബാബു ആവശ്യപ്പെട്ടു .