പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ യാത്രിനിവാസിൽ പ്രതീകാത്മക പി.എസ്.സി പരീക്ഷ സംഘടിപ്പിച്ചു. പി.എസ്.സിയിലും സർവകലാശാലകളിലും അനധികൃത ഇടപെടൽ നടത്തി എല്ലാവരെയും വഞ്ചിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ സ്വജനപക്ഷപാതിത്വത്തിനെതിരെ ആയിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം സെക്രട്ടറി ജോജി ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ നിസാർ, പി.കെ മുഹമ്മദ് കുഞ്ഞ്, എൻ.എ റഹിം , എസ്.എ മുഹമ്മദ്, ഷിഹാബ് പള്ളിക്കൽ, കമൽ ശശി, അജിത്കുമാർ, തുടങ്ങിയവർ സംസാരിച്ചു.