ചോറ്റാനിക്കര: കാഞ്ഞിരമറ്റം ആമ്പല്ലൂർ ശ്രീനാരായണ ധർമ്മപ്രകാശിനി സഭ വക ശ്രീ സുബ്രഹ്മണ്യപുരം ക്ഷേത്ര സന്നിധിയിൽ 20 മുതൽ 27 വരെ ക്ഷേത്രം തന്ത്രി പാറയിൽ പുരുഷൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന 13ാമത് ശ്രീമത് ഭാഗവത സപ്താഹയജ്ഞം നാളെ (ഞായറാഴ്ച)​ രാവിലെ 9ന് സപ്താഹ വിളംബരം ,വൈകിട്ട് 4:30 ന് ആമ്പല്ലൂർ പാലച്ചുവട് കൊടുങ്കാളി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്ന വിഗ്രഹഘോഷയാത്ര വൈകിട്ട് 6 ന് എത്തിച്ചേരുന്നതോടെ തന്ത്രിയേയും യജ്ഞാചാര്യനേയും പൂർണ്ണകുംഭത്തോടെ യജ്ഞശാലയിയിലേക്ക് സ്വീകരിച്ചാനയിക്കും,സഭാപ്രസിഡന്റ് എൻ.സി.ദിവാകരൻ വിഗ്രഹം ഏറ്റുവങ്ങും ഡോ. എം.വി.കെ .നമ്പൂതിരി ഭദ്രദീപം തെളിയിച്ച് കെ.എൻ.പുരുഷൻ തന്ത്രികൾ വിഗ്രഹ പ്രതിഷ്ഠ,ധ്വജാരോഹണം എന്നിവക്ക് ശേഷം ഭക്തജനങ്ങളുടെ ആചാര്യവസ്ത്രം,ഭാഗവതം ,പൂജദ്രവ്യം, ധാന്യം , പച്ചക്കറി ,നാളികേരം എന്നിവയുടെ സമർപ്പണത്തെ തുടർന്ന് പ്രൊഫസർ പി.എ.അപ്പുക്കുട്ടൻ അനുഗ്രഹപ്രഭാഷണവും,ഭണ്ഡാരസമർപ്പണവും യജ്ഞാചാര്യൻ പള്ളിപ്പുറം നാരായണപ്പണിക്കർ ഭാഗവത മാഹാത്മ്യപ്രഭാഷണം നടക്കും.