മൂവാറ്റുപുഴ : ലോക കൈ കഴുകൽ ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശമുയർത്തിക്കൊണ്ട് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. കൈ പതച്ച് രോഗത്തെ തോൽപിക്കാം എന്ന മുദ്രാവാക്യം ഉയർത്തി . കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈ കഴുകുന്ന ശാസ്ത്രീയമായ രീതികളെക്കുറിച്ചും റനിത ഗോവിന്ദിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ലോക് ബഡുരാജ് നാരായൺജി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിൽ ഹാൻഡ് വാഷ് കിറ്റ് സൗജന്യമായി നൽകി. ശീലമാക്കാം കൈ കഴുകൽ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം.സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അമർലാൽവിദ്യാർത്ഥികളായ കാശിനാഥൻ എം എസിനും, വിഷ്ണുവർദ്ധനും ഹാൻഡ് വാഷ് നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.സജികുമാർ, ശോഭന എം.എം, ഡോ.അബിത രാമചന്ദ്രൻ, സമീർ സിദ്ദീഖി, കൃഷ്ണപ്രിയ, പൗലോസ് റ്റി, ചിത്ര ആർ.എസ്, വിനോദ് ഇ.ആർ, ഗീതദേവി, ലില്ലിക്കുട്ടി, അജിത, ഷീജ വി. തുടങ്ങിയവർ പങ്കെടുത്തു.