കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്‌ളാസ്‌റ്റേഴ്സിന്റെ ഭാഗ്യ ചിഹ്‌നമാവുക കുട്ടിയാനയുടെ രൂപത്തിലുള്ള കേശു. 400 ലധികം എൻട്രികളിൽ നിന്ന് തൃശൂർ സ്വദേശിയായ മൃദുൽ മോഹന്റെ രൂപകൽപ്പനയാണ് കേശുവായി തിരഞ്ഞെടുത്തത്. മൃദുൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളേജ് വിദ്യാർത്ഥിയാണ്. ബ്ളാസ്‌റ്റേഴ്സ് സി.ഇ.ഒ വിരേൻ ഡി.സിൽവ, ക്‌ളബ് ഉടമ നിഖിൽ ഭരദ്വാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.