man
പാത്തിക്കൽ വീട്ടിൽ കുഞ്ഞിന്റെ കിണററിൽ മരിച്ചനിലയിൽ കണ്ടെത്തിയ മാനിന്റെ അവശിഷ്ടങ്ങൾ

പെരുമ്പാവൂർ: കോടനാട് അഭയാരണ്യത്തിലെ പുള്ളിമാൻ സമീപവാസിയുടെ കിണറിൽ ചാടി ചത്തു.അഭയാരണ്യത്തിന് 300 വാരകയകലെ പാത്തിക്കൽ വീട്ടിൽ കുഞ്ഞിന്റെ കിണറ്റിലാണ് മാനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദുർഗന്ധം ഉണ്ടായപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്.

കോന്നിയിൽ നിന്നും വനംവകുപ്പിന്റെ മൃഗ ഡോക്ടർ എത്തി പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.
കോടനാട് നിന്ന് അഭയാരണ്യത്തിലേക്ക് മാനുകളേയും മ്ലാവുകളേയും മറ്റും മാറ്റിയ ശേഷം വേണ്ടത്ര പരിഗണന വനംവകുപ്പ് ഇവിടെ നൽകുന്നില്ലെന്ന ആരോപണമുണ്ട്.

അഭയാരണ്യത്തിലെ കമ്പിവേലിയും കിടങ്ങും താണ്ടി മ്ലാവുകൾ കാട്ടിലേക്ക് ചാടി പോകുന്നുണ്ടെന്നും സമീപവാസികൾ പറയുന്നു.