കൊച്ചി: ഏഴാമത് നാബ മിസ്റ്റർ ആൻഡ് മിസ് ഇന്ത്യ-2019 മത്സരം ഇന്നും നാളെയും (ഒക്ടോബർ 19, 20) കലൂർ ഗോകുലം പാർക്കിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റേഴ്‌സ്, ഗ്രാൻഡ് മാസ്റ്റേഴ്‌സ്, മെൻ സ്‌പോർട്‌സ് മോഡൽ, മെൻ ബർമുഡ മോഡൽ, ഫിസിക്കലി ചലഞ്ചഡ്, ടീനേജ് ബോഡി ബിൽഡിംഗ്, ജൂനിയർ ബോഡി ബിൽഡിംഗ് എന്നീ വിഭാഗങ്ങളിൽ പുരുഷന്മാരും ഗേൾ ഏറോബിക്, വുമൺ ഫിറ്റ്‌നസ് സീനിയർ ആൻഡ് ജൂനിയർ, സ്‌പോർട്‌സ് മോഡൽ, ബിക്കിനി, വുമൺ ഫിഗർ, മോം ഫിറ്റ്‌നസ് എന്നീ വിഭാഗങ്ങളിൽ വനികതളും മത്സരിക്കും. ജിനി ഗോപാലാണ് കേരളത്തെ പ്രതിനിധീകരിച്ച് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നത്. 500 മത്സരാർഥികൾ പങ്കെടുക്കും. ധീരജ് മോഹൻ, എം.വി പ്രമോദ്, ജിനി ഗോപാൽ, റെനീഷ്.കെ.രാജൻ, ലിജോ ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.