കൊ​ച്ചി​:​ ​വ​ല്ലാ​ർ​പാ​ടം​ ​ക​ണ്ടെ​യ്ന​ർ​ ​ടെ​ർ​മി​ന​ലി​ലേ​ക്ക് ​വ​രു​ന്ന​ ​ക​ണ്ടെ​യ്ന​ർ​ ​ലോ​റി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ഫാ​ക്ടി​ന്റെ​ ​ഏ​ലൂ​രി​ലെ​ 150​ ​ഏ​ക്ക​ർ​ ​ഭൂ​മി​യി​ൽ​ ​പാ​ർ​ക്കിം​ഗ് ​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന​ ​നി​വേ​ദ​നം​ ​മൂ​ന്നു​ ​മാ​സ​ത്തി​ന​കം​ ​പ​രി​ഗ​ണി​ച്ചു​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ക​ള​മ​ശേ​രി​ ​മു​ത​ൽ​ ​വ​ല്ലാ​ർ​പാ​ടം​ ​വ​രെ​ 15​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​മു​ള്ള​ ​ദേ​ശീ​യ​പാ​ത​ 966​ ​എ​യു​ടെ​ ​(​ക​ണ്ടെ​യ്ന​ർ​ ​റോ​ഡ്)​ ​ഇ​രു​ ​വ​ശ​ങ്ങ​ളി​ലും​ ​ക​ണ്ടെ​യ്ന​ർ​ ​ലോ​റി​ക​ൾ​ ​അ​ന​ധി​കൃ​ത​മാ​യി​ ​പാ​ർ​ക്കു​ ​ചെ​യ്യു​ന്ന​ത് ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ക്കു​ന്നു​ ​എ​ന്നു​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ഏ​ലൂ​ർ​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ​ ​ജോ​സ​ഫ് ​ഷെ​റി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​നി​ർ​ദ്ദേ​ശം.​