കൊച്ചി: എസ്‌.ഐ.പി അക്കാഡമി സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര മത്സരം നാളെ (ഞായറാഴ്ച)​ എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മൂന്ന് മുതൽ ഏഴാംക്ലാസ്സ് വരെയുള്ള 550 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. മൂന്ന് സെക്ഷനുകളിലായി 400 ഗണിതശാസ്ത്ര ചോദ്യങ്ങൾക്കാണ് കുട്ടികൾ ഉത്തരം കണ്ടത്തേണ്ടത്. കെ.ടി പ്രശാന്ത്, സെറിൻ സിറിയക്, നിഷ സുദീപ് ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.