കൊച്ചി: അന്താരാഷ്ട്ര സുജോക് അസോസിയേഷൻ കേരള ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ ഇന്നും നാളെയും കലൂർ റിന്യൂവൽ സെന്ററിൽ സുജോക് ചികിത്സയെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്ന് രാവിലെ 8.45ന് കാലടി സർവകലാശാല വൈസ് ചാൻസലർ എം.സി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. സി.ആർ രാജേശ്വരിയുടെ നേതൃത്വത്തിലാണ് സെമിനാർ.റസിയ ഇസ്മയിൽ, എ.എസ് ലിജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.