തൃപ്പൂണിത്തുറ : വാഗ്മിയും തത്ത്വചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. തുറവൂർ വിശ്വംഭരൻ ഓർമ്മയായിട്ട് രണ്ട് വർഷം.
നാളെ (ഞായർ) വൈകിട്ട് 4ന് ലായം കൂത്തമ്പലത്തിൽ തുറവൂർ വിശ്വംഭരൻ സ്മൃതി സദസിൽ അനുസ്മരണ ചടങ്ങ് നടക്കും.
തപസ്യാ കലാസാഹിത്യ വേദിയാണ് സംഘാടകർ.
വർഷത്തെ തുറവൂർ വിശ്വഭരൻ പുരസ്‌കാരം കവി വിഷ്ണുനാരായണൻ നമ്പൂതിരിയ്ക്ക് ചടങ്ങിൽ സമ്മാനിക്കും. മുതിർന്ന ആർഎസ്എസ് പ്രചാരകൻ എം.എ.കൃഷ്ണൻ പുരസ്‌കാരം സമർപ്പിക്കും . സ്മൃതി സദസ്സ് ഡോ.വി.പി.ജോയ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ മടമ്പ് കുഞ്ഞുക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.എസ്.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.പ്രൊഫ. കെ.പി.ശശിധരൻ , ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ , ഡോ.ലക്ഷ്മി ശങ്കർ എന്നിവർ സംസാരിക്കും.