be
എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്‌ഘാ‌ടനം ചെയ്യുന്നു

കൊച്ചി: ജീവനക്കാരുടെ സ്വപ്ന പദ്ധതിയായ മെഡിസെപ് അപാകതകൾ തീർത്ത് അടിയന്തരമായി നടപ്പിലാക്കണമെന്നും സംസ്‌ഥാന സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണമെന്നും ബെന്നി ബെഹനാൻ എം.പി ആവശ്യപ്പെട്ടു.കേരള എൻ.ജി.ഒ അസോസിയേഷന്റെ 45ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആന്റണി സാലു അദ്ധ്യക്ഷനായി. വി.ഡി. സതീശൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.മുൻ മന്ത്രി കെ.ബാബു , കെ .പി .സി .സി വക്താവ് ജോസഫ് വാഴക്കൻ, മുൻസിപ്പൽ ചെയർപേഴ്‌സൺ റുഖിയ ജമാൽ, കെ. പി. സി. സി സെക്രട്ടറി ജെയ്‌സൺ ജോസഫ്, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.ജോർജ് തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ .എ .മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഇ. കെ. അലിമുഹമ്മദ്, എ .എം ജാഫർ ഖാൻ , ജി .എസ് .ഉമാശങ്കർ, എ .പി .സുനിൽ, എം .ഉദയ സൂര്യൻ, എം .ജെ .തോമസ് ഹെർബിറ്റ്, വി .പി. ദിനേശ്, കെ .എസ്. സുകുമാർ, ടി .പി .ജാനേഷ് കുമാർ, ടി .വി. ജോമോൻ, കെ .വി. സാബു തുടങ്ങിയവർ സംസാരിച്ചു.