venu-home-
എം.സി. വേണുവിന്റെ കുടുംബത്തിന് പുനർജനി പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : ബി.ഡി.ജെ.എസ് നേതാവായിരുന്ന എം.സി. വേണുവിന്റെ കുടുംബത്തിന് പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ചുനൽകുന്ന വീടിന് വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിട്ടു. എസ്.എൻ.ഡി.പിയോഗം പറവൂർ യൂണിയന്റെ സഹായത്തോടെ പാല്യത്തുരുത്തിൽ വാങ്ങിയ മൂന്നുസെന്റ് സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്. യോഗം ഡയറക്ടർ ബോർഡ് അംഗം എം.പി. ബിനു, റോട്ടറി ഹൗസിംഗ് പ്രോജക്ട് ചെയർമാൻ ബിജു ജോൺ, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു, ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, അനിൽ ഏലിയാസ്, എ.ഡി. ദിലീപ് കുമാർ, കെ.കെ. ഉല്ലാസ്, കെ.എ. ബിജു. പി.കെ. ഉല്ലാസ്, പി.എസ്. രഞ്ജിത്ത്, ടി.ഡി. ജോസഫ്, റോട്ടറി ക്ളബ് പ്രസിഡന്റ് ശ്വേത വാസുദേവ്, സെക്രട്ടറി ഫിലിപ്പ് തോമസ്, ഹൗസിംഗ് പ്രോജക്ട് കോ ഓഡിനേറ്റർ വൈസ് അഡ്മിറൽ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.