hritha-sena-
വടക്കേക്കര പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം പ്രസി‌ഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം തുടങ്ങി. വാവക്കാട് പതിനാറാം വാർഡിലെ നിഷ്മസ്റ്റോഴ്സിൽ നിന്ന് യൂസർ ഫീയായി നൂറ് രൂപ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. കടകളിൽ നിന്ന് നൂറും വീടുകളിൽ നിന്ന് മുപ്പതും രൂപ വീതവുമാണ് യൂസർഫീസ്. ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നൽകുന്നതിനോടൊപ്പം രജിസ്റ്റർ ഫീസ് ഉൾപ്പെടെ വീടുകളിൽ നിന്ന് അമ്പതുരൂപ വീതം നൽകണം. ജൈവ - അജൈവ മാലിന്യ പരിപാലനം സംബന്ധിച്ച സന്ദേശം വീടുകളിൽ നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ മാർഗനിർദ്ദേശം ലംഘിക്കുന്നവർ നിയമപരമായ നടപടിയുണ്ടാകും. പിഴയും ഒടുക്കണം. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. ഷിബു പദ്ധതി വിശദീകരിച്ചു. മേഴ്സി സനൽകുമാർ, ടി.എ. ജോസ്, കെ.വി. പ്രകാശൻ, രമ്യ രാജീവ്, വി.ഇ.ഒ ആഷിഫ എന്നിവർ സംസാരിച്ചു.