ആലുവ: എടയപ്പുറം തച്ചനാംപാറ ഗൗരിശങ്കര ക്ഷേത്രത്തിൽ നാളെ പന്തീരായിരം പുഷ്പാഞ്ജലി മഹായജ്ഞം നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സി.പി. ഉണ്ണി, സെക്രട്ടറി സജീവൻ എന്നിവർ അറിയിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരി, മേൽശാന്തി മിത്രൻശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.