കൊച്ചി: ആർ.സി.ഇ.പി കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യമുന്നയിച്ച് അഖിലേന്ത്യ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ജില്ല കളക്‌ടർ എസ്.സുഹാസിന് നിവേദനം സമർപ്പിച്ചു.
അഖിലേന്ത്യ കോക്കനട്ട് ഗ്രോവേഴ്‌സ് ഫെഡറേഷൻ ദേശീയ കോ ഓഡിനേറ്റർ അഡ്വ.ജേക്കബ് പുളിക്കൻ, കിസാൻ മഹാസംഘ് സംസ്ഥാന സമിതിഅംഗം അഡ്വ.ജോൺ ജോസഫ്, എൻ.ജെ.മാത്യു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.