ആലുവ: മദ്യം സാർവത്രികമാക്കുന്ന പിണറായി സർക്കാരിന് ശക്തമായ തിരിച്ചടി നൽകാൻ ഉപതി​രഞ്ഞെടുപ്പിൽ ജനങ്ങൾ തയ്യാറാകണമെന്ന് ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ കൗൺസിൽ അഭ്യർത്ഥിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് സുബൈർ അണ്ടോളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം.കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹുസൈൻ കുന്നുകര, ഓർഗനൈസിങ്ങ് സെക്രട്ടറി കെ.കെ. അബ്ദുള്ള, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇ എം അബ്ദുസലാം എന്നിവർ സംസാരിച്ചു.