കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനുശേഷം നെതർലാൻഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും സ്വദേശത്തേക്ക് മടങ്ങി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 7.30ന് പ്രത്യേക വിമാനത്തിലാണ് ഇരുവരും നെതർലാൻഡ്‌സിലേക്ക് യാത്രയായത്.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹ, ജില്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.