തൃപ്പൂണിത്തുറ: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന അയ്യപ്പ ജോതി രഥ യാത്ര ഇന്ന് തൃപ്പൂണിത്തുറയിൽ എത്തിച്ചേരും. വൈകിട്ട് 5ന് പൂർണത്രയീശ ക്ഷേത്ര കിഴക്കേനടയിൽ അയ്യപ്പ ഭക്തർ നാമജപത്തോടെ സ്വീകരിക്കും.

ജില്ലയിലെ പ്രയാണത്തിന്റെ ഉദ്ഘാടനം അഡ്വ. സുഭാഷ് ചന്ദ് നിർവഹിക്കും. അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കിരമൺ കാളിദാസ ഭട്ടതിരിപ്പാട് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അരവിന്ദാഷൻ,സംസ്ഥാന സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

നാളെ രാവിലെ 7.30ന് ആമേട ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന രഥയാത്ര ഉദയംപേരൂർ ശ്രീ നാരായണ വിജയസമാജം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുതിയകാവ് ഭഗവതി ക്ഷേത്രം, കുരീക്കാട് അഗസ്ത്യക്ഷേത്രം, ചോറ്റാനിക്കര ദേവിക്ഷേത്രം, തിരുവാങ്കുളം ശിവക്ഷേത്രം, ഏരൂർ കോടംകുളങ്ങര ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഏരൂർ പിഷാരിക്കോവിൽ ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും.

പുത്തൻ കുളങ്ങര ശിവക്ഷേത്രത്തിൽ അഡ്വ. ഗിരിജാവല്ലഭന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ശബരിമല കർമ്മ സമിതി ദേശീയ കൺവീനർ എസ്.ജെ.ആർ.കുമാർ മുഖ്യപ്രഭാഷണം നടത്തും.