കോലഞ്ചേരി: കാഴ്ചശേഷിയില്ലാത്ത തന്നോട് പോലും ക്രൂരമായി പെരുമാറുന്നവർ സമൂഹത്തിലുണ്ടോ. ഉപജീവന മാർഗമായ ലോട്ടറിക്കച്ചവടത്തിൽ 500 രൂപയുടെ നിരോധിച്ച നോട്ട് നൽകി പറ്റിച്ച സാമൂഹ്യ വിരുദ്ധരെ തേടുകയാണ് ലോട്ടറി വിൽപ്പനക്കാരിയായലിസി.
വെങ്ങോല പഞ്ചായത്തിലെ ഓണംകുളത്ത് റോഡരികിലാണ്ലോട്ടറി വില്പന. കഴിഞ്ഞ ദിവസം ലോട്ടറി വാങ്ങാനെത്തിയ ആൾ തന്ന 500 രൂപയുടെ നോട്ട് രൂപയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ടതായി ലിസി അറിഞ്ഞത്. നിരോധിച്ച 500 രൂപ നോട്ട് പുതിയ 500 രൂപ നോട്ടിനോട് സാമ്യപ്പെടുത്തി അരികുകൾ മുറിച്ചുനീക്കിയാണ് ലോട്ടറി വാങ്ങാനെത്തിയയാൾ ലിസിക്ക് നൽകിയത്. പണം ലഭിക്കുമ്പോൾ തെട്ടു നോക്കിയാണ് ലിസി പണമാണോ എന്നുറപ്പാക്കുന്നത്. തുടർന്ന് 200 രൂപയുടെ ലോട്ടറി ടിക്കറ്റും ബാക്കി 300 രൂപയും വാങ്ങി അജ്ഞാതൻ കടന്നുകളഞ്ഞു. സ്വന്തമായി ഒരു തുണ്ടു ഭൂമിപോലും ഇല്ലാത്ത ലിസി പുറമ്പോക്കു ഭൂമിയിൽ കൂര കെട്ടിയാണ് താമസം. വിവരമറിഞ്ഞ യുവാവ് വീഡിയോ എടുത്ത് നവ മാദ്ധ്യമങ്ങളിലിട്ടതോടെയാണ് പണം നഷ്ടപ്പെട്ട വിവരം പുറം ലോകമറിഞ്ഞത്.