കാലടി: മല -നീലിശ്വരം ഗ്രാമ പഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ മനേക്കുടി ലിങ്ക് റോഡ് ശക്തമായ മഴയിൽ തകർന്നു. റോഡിന്റെ കുറുകെയുള്ള കനാലിന്റെ അടിഭാഗം കുത്തിയൊലിച്ച് പോയതിനാൽ റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. അഞ്ച് വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡാണിത്. ശക്തമായ മഴയിൽ റോഡ് പൂർണ്ണമായും തകർന്ന് തരിപ്പണമായി. പെരിയാറിന്റെ തീരത്തുള്ള യാക്കോബായ പള്ളിയിലേക്കുള്ള പ്രധാന റോഡാണിത്.