കിഴക്കമ്പലം: കുളമായി മാറിയപട്ടിമറ്റം നെല്ലാട് റോഡിന്റെ മനയ്ക്കപ്പടി ഭാഗത്ത് കുഴിയടയ്ക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങി. ഇരു ചക്ര വാഹന യാത്രക്കാർ കുഴിയുടെ ആഴമറിയാതെ റോഡിലെ വെള്ളക്കെട്ടിലേയ്ക്ക് ഇറങ്ങുന്നതോടെ നിയന്ത്രണം തെറ്റി വീഴുകഇവിടെ പതിവാണ്. ചെറു കാറുകളടക്കം അടി ഭാഗമുരഞ്ഞ് വാഹനങ്ങൾക്കുള്ള നാശ നഷ്ടവും പതിവായി. കരാറുകാരനോട് താല്ക്കാലികമായെങ്കിലും കുഴി മൂടാൻ പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല. മഴ മാറാതെ ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് നാട്ടുകാരനായ സിജുവും പഞ്ചായത്തംഗം കെ.എം സലീമും സുഹൃത്തുക്കളും ചേർന്ന് സ്വന്തം കൈയിൽ നിന്നും പണം മുടക്കി ജെ.സി.ബി വാടകയ്ക്കെടുത്ത് കുഴിയിലെ വെള്ളം പൊട്ടിച്ചു കളഞ്ഞ ശേഷം മെറ്റലിട്ട് താൽക്കാലികമായി കുഴിയടച്ചു. നേരത്തെ യാത്രക്കിടയിൽ കുഴിയിൽ വീണ് ബസ്സ് ആടിയുലഞ്ഞതിന്റെ പേരിൽ ഡ്രൈവർക്ക് മർദ്ദനമേൽക്കേണ്ടി വന്നത് ഇവിടെ വച്ചാണ്.റോഡ് പണിയ്ക്ക് തടസമായി നിന്ന റോഡരികിലെ മരങ്ങൾ വെട്ടി മാറ്റാൻ ടെൻഡർ നടപടികളായെങ്കിലും മുന്നോട്ട് നീങ്ങിയില്ല. പണിയിലെ മെല്ലെപ്പോക്കു നയം ഈ വഴിയുള്ള യാത്ര ദുരിതമാക്കുകയാണ്. റോഡിലുള്ള മുഴുവൻ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട് .
. റോഡ് പണി ക്ക് അനുവദിച്ച ത്30.91 കോടി
ഇരു ചക്ര വാഹന യാത്രക്കാർ
കുഴിയുടെ ആഴമറിയാതെ വീഴുന്നു