കൊച്ചി: മുൻ ഡി.ജി.പി കാക്കനാട് ഇടച്ചിറ തെങ്ങോല റോഡിൽ വയലിൽ വി.ആർ. രാജീവൻ (69) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടിലെത്തിക്കും. 10.30ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ സംസ്കാരം.
പരേതനായ രവീന്ദ്രന്റെയും നന്ദിനിയുടെയും മകനാണ്. ഭാര്യ: ഷീല (എലൈറ്റ് ഗ്രൂപ്പ് ഡയറക്‌ടർ), മക്കൾ: ദീപക് ( യു.എസ്.എ), അർജ്ജുൻ (എലൈറ്റ് ഗ്രൂപ്പ് ഡയറക്‌ടർ). മരുമക്കൾ: അമൃത, ഡോ.തനുശ്രീ.
1977 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഡി.ജി.പി ആൻഡ് കമൻഡാന്റ് ജനറൽ, ഹോം ഗാർഡ് സിവിൽ ഡിഫൻസ് ആൻഡ് ഫയർ സർവീസ് പദവിയിൽനിന്ന് 2010 ഒക്‌ടോബർ 31 നാണ് വിരമിച്ചത്. പാലക്കാട്ട് എ.എസ്.പിയായി സർവീസിൽ പ്രവേശിച്ചു. കൊല്ലം എസ്.പി, കോഴിക്കോട് കമ്മിഷണർ, പൊലീസ് ആസ്ഥാനം എ.ഐ.ജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ, ഡി.ഐ.ജി ക്രൈം, ഡി.ഐ.ജി അഡ്മിൻ, ദക്ഷിണമേഖലാ ഐ.ജി, എക്സൈസ് കമ്മിഷണർ, ദക്ഷിണമേഖലാ എ.ഡി.ജി.പി, അഡ്‌മിനിസ്‌ട്രേറ്റീവ് എ.ഡി.ജി.പി തുടങ്ങിയ പദവികളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.