malayattoor
ആനക്കൂട്ടംനശിപ്പിച്ച ഇല്ലിത്തോട്ടിലെ കൃഷിയിടം

കാലടി: മല - നീലിശ്വരം പഞ്ചായത്തിലെ വനമേഖല പ്രദേശത്തെ കൃഷിയിടങ്ങളിൽ ആനക്കൂട്ടമിറങ്ങി വിളകൾ നശിപ്പിക്കുന്നു. കർഷകരുടെ പരാതികളും ആവശ്യങ്ങളും സർക്കാരും വനംവകുപ്പും ചെവി കൊള്ളുന്നില്ല. 1970 കളിൽ അന്നത്തെ സർക്കാർ നടപ്പിലാക്കിയ കൂട്ടുകൃഷി പദ്ധതി പ്രകാരം വനാതിർത്തിയിൽ ഭൂമി പതിച്ച് കിട്ടിയ കർഷകർക്കാണ് ഈ ദുര്യോഗം. ആദ്യകാലത്ത് ലാഭകരമായി വിവിധ കിഴങ്ങ് വിളകളും വാഴകളും പൈനാപ്പിളും നട്ട് വളർത്തി ഉപജീവനം നടത്തിയിരുന്നകർഷകർ ഇന്ന് നിരന്തരമായ ആനശല്യംമൂലം ദാരിദ്ര്യത്തിലേക്കും കടബാദ്ധ്യതയിലേക്കും കൂപ്പുകുത്തി. 300 ഏക്കറോളം വരുന്ന സ്ഥലത്ത് തെങ്ങ് ,റബ്ബർ ,വാഴ എന്നിവ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട്. ഇതെല്ലാം കാട്ടാന കൂട്ടമെത്തി നശിപ്പിക്കുകയാണ്. വരുമാനം ലഭിക്കുന്ന സമയം ആകുമ്പോഴെക്കും ആനക്കൂട്ടമെത്തും. പ്രദേശത്തെ കർഷകരുടെ ജീവനും സ്വത്തിനും, ഉപജീവന മാർഗത്തിനും സർക്കാർ, വനം വകുപ്പ് അധികൃതർ സംരക്ഷണ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ടി.ഡി. സ്റ്റീഫൻ ആവശ്യപ്പെട്ടു.

വനാതിർത്തിയിൽ ഭൂമി പതിച്ച് കിട്ടിയ കർഷകർവലയുന്നു
ഇന്ന് നിരന്തരമായ ആനശല്യംമൂലം

കർഷകർ

ദാരിദ്ര്യത്തിലേക്കും കടബാദ്ധ്യതയിലേക്കും

ഫെൻസിംഗ്ഫലപ്രദമല്ല

ആ നക്കൂട്ടത്തെ പ്രതിരോധിക്കാൻ ഫെൻസിംഗ് ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ബാറ്ററി സംവിധാനത്തിന്റെ പഴക്കവും, സമയാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് കാരണം.