kseb
വെള്ളൂർക്കുന്നം ഇ ഇ സി മാർക്കറ്റ് ജംഗ്ഷനിലെ കെ എസ് ഇ ബി ഡിസ്റ്റിബ്യൂഷൻ ഫ്യൂസിന് തീ പിടിച്ചത് വെെദ്യുതി ജീവനക്കാരും ഫയർ ഫോഴ്സും ചേർന്ന് അണക്കുന്നു.

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമറിന്റെ ഡിസ്ട്രിബ്യൂഷൻ ഫ്യൂസിന് ഇന്നലെ വെെകിട്ട് തീപിടിച്ചു. . നിരവധി വ്യാപാര സ്ഥാപനങ്ങൾക്കിടയിലാണ് ട്രാൻസ് ഫോർമർ . മൂന്നു മാസം മുമ്പ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സ്ഥാപിച്ചതാണ് ഡിസ്ട്രിബ്യൂഷൻ ബോക്സ്. അമിത വെെദ്യുതി പ്രവാഹത്തെ തുടർന്നാണ് തീപിടിത്തം. . ട്രാൻസ് ഫോമറിന്റെ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള ബി ടി ആർ ബോക്സ് ഉടനെ സ്ഥാപിക്കുമെന്ന് കെ.എസ്.ഇ. ബി ഉദ്യോഗസ്ഥർ പറഞ്ഞു.