കൊച്ചി: ആഴ്ച്ചപ്പതിപ്പ് മാഗസിനും ഫ്യൂഗും ബോധി സൂത്ര കളരി അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കവിതക്കൂട്ടം അഞ്ചാം ഭാവം ഇന്ന് എറണാകുളം മംഗളവനത്തിലുള്ള ഓഡിറ്റോറിയത്തിൽ നടക്കും. സംവിധായകനും എഴുത്തുകാരനുമായ എം.എസ് ബനേഷ് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ മുഖ്യാതിഥിയാകും. ആഴ്ച്ചപ്പതിപ്പ് എക്‌സിക്യൂട്ടീവ് എഡിറ്റർ ജയശങ്കർ.എ.എസ് അദ്ധ്യക്ഷത വഹിക്കും. കെ.ബി ശെൽവമണി കവിതയിലെ ജനകീയ ബദലുകൾ എന്ന വിഷയത്തിലും കെ.വി സുമിത്ര പുതു കവിതയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിലും ജിഷ്ണു കെ.എസ് സമൂഹ മാധ്യമങ്ങളും കവിതയുടെ വളർച്ചയും പ്രയോഗവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.