ആമ്പല്ലൂർ: കാഞ്ഞിരമറ്റം- ആമ്പല്ലൂർ ശ്രീനാരായണ ധർമ്മ പ്രകാശിനി സഭവക ശ്രീസുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 27 വരെ നടക്കും. സപ്താഹ വിളംബരം, വിഗ്രഹഘോഷയാത്ര, ഭദദ്രീപ പ്രകാശനം, ഭണ്ഡാര സമർപ്പണം, ഭാഗവത മാഹാത്മ്യ പ്രഭാഷണം. തുടർന്ന് ഏഴാം ദിവസം വരെ യജ്ഞശാലയിൽ സഹസ്രനാമ ജപം, സമൂഹ പ്രാർത്ഥന, ഭാഗവത പാരായണം, പ്രഭാഷണം, പ്രസാദഊട്ട്, ഭജന, അത്താഴപൂജ.
നാളെ വരാഹാവതാരം പ്രസാദ ഊട്ട്. 27 ന് മഹാഗണപതിഹവനം, പരീക്ഷിത്തിനു മോക്ഷം, സമാപന പൂജ എന്നിവയോടെ സപ്താഹയജ്ഞം സമാപിക്കും.