vhss
ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൂവാറ്റുപുഴ ഫയർ ആൻറ് റസ്ക്യു സർവീസസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് സേഫ്ടി​യെക്കുറിച്ച് പരിശീലനം നൽകുന്നു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൂവാറ്റുപുഴ ഫയർ ആൻറ് റസ്ക്യു സർവീസസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അഗ്നി​ രക്ഷാപ്രവർത്തനങ്ങളെ കുറി​ച്ച് ബോധവത്കരണവും പരിശീലനവും നൽകി. മുവാറ്റുപുഴ ഫയർ ഫോഴ്സ് യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.എം ഷാജി, ഫയർമാൻമാരായ നന്ദു, മനോജ്, ഫയർമാൻ ഡ്രൈവർ കെ.കെ ബിജു, സ്കൂൾ പ്രിൻസിപ്പൽ റോണിമാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ, റനിത ഗോവിന്ദ്, ഡോ.അബിതരാമചന്ദ്രൻ, ശോഭന എം.എം, സമീർ സിദ്ദീഖി, കൃഷ്ണപ്രിയ, രതീഷ് വിജയൻ, പൗലോസ് റ്റി, പ്രീന എൻ ജോസഫ്, ചിത്ര ആർ.എസ് , ഷീന നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.