മൂവാറ്റുപുഴ: മുളവൂർ പി.ഒ ജംഗ്ഷൻ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച് മൈമ ചാരിറ്റിയും, ലൈഫ് കെയർ ദന്താശുപത്രിയും സംയുക്തമായി നടത്തുന്നസൗജന്യ ദന്തരോഗ നിർണയവും രക്തപരിശോധന ക്യാമ്പും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ മുളവൂർ പി.ഒ.ജംഗ്ഷനിലെ ഇ.എം.കെ.ബിൽഡിംഗിൽ നടക്കും. ദന്തരോഗ നിർണ്ണയവും മരുന്നുകളും നൽകും. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, കൊളസ്‌ട്രോൾ എന്നീ പരിശോധനകൾ സൗജന്യമായി നടത്തും. മെഡിക്കൽ ക്യാമ്പിന് ഡോ.സ്മിത കിരൺ, ഡോ.ഹിൽഡ.ജെ.കടപ്ലായ്ക്കൽ, ഡോ.എൽദോ കുര്യൻ, ഡോ.ജൈസ്‌ന റഷീദ് എന്നിവർ നേതൃത്വം നൽകും.