mosc
എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടന്ന ഏകദിന ശില്പശാല ഗെ​റ്റിംഗെ മെഡിക്കൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിഗ് ഹെഡ് ജി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി :സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയിൽ സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, സി.എസ്.എസ്.ഡി മാനേജ്‌മെന്റ് വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഗെ​റ്റിംഗെ മെഡിക്കൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിഗ് ഹെഡ് ജി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി ട്രഷറർ അജു ജേക്കബ് അദ്ധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ പി.വി തോമസ് ,ക്വാളി​റ്റി കൺട്രോളർ എസ്.അരുൺ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, സി.എസ്. എസ്.ഡി മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ മെഡിക്കൽ ഡയറക്ടർ ഡോ. സോജൻ ഐപ്പ്, രഞ്ജിത് ആർ.മേനോൻ, ഡോ. ചിത്ര ജയപ്രകാശ്, മെർലിൻ കുര്യാക്കോസ്, സതീഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.