home
മേർണിംഗ് സ്റ്റാർഹോം സയൻസ് കോളേജിൽ നടന്ന ഉപഭോക്തൃ സംരക്ഷണസെമിനാർ പ്രിൻസിപ്പർഡോ.സിസ്റ്റർ റോസിലി ഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി:മോർണിംഗ് സ്റ്റാർഹോം സയൻസ് കോളേജിൽ ഉപഭോക്തൃ സംരക്ഷണസെമിനാർപ്രിൻസിപ്പൽ ഡോ.സിസ്റ്റർ റോസിലി ഉദ്ഘാടനം ചെയ്തു.കൺസ്യൂമർ പ്രൊട്ടക്ഷൻകൗൺസിൽപ്രസിഡന്റ് പ്രിൻസ് തെക്കൻ മുഖ്യ പ്രഭാഷണം നടത്തി.ആർ. ടി. ഐ കൗൺസിൽ കോഓർഡിനേറ്റർ ജോസഫ് വർഗീസ് വെളിയത്ത്. വിദ്യാഭ്യാസ സെൽകൺവീനർ അർജുൻ .കെ. മേനോൻ എന്നിവർ ക്ലാസുകൾ നയിച്ചു.ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ലൈസതോമസ്,അമൃത ഡേവീസ്,അബിൻ റോസ്,അനീപ്കുമാർ,എബിൻ സി.തോമസ്എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ വച്ച്ഉപഭോക്തൃസംരക്ഷണ നിയമംജനനൻമയ്ക്ക് എന്ന ബുള്ളറ്റിന്റെ പ്രകാശനകർമ്മം മാർ അത്തനേഷ്യസ് ആർട്ട്സ്ആന്റ് പ്രഫഷണൽ കോളേജ് ഡയറക്ടർമാരായ അനീപ്കുമാർ,എബിൻ.സി.തോമസ്,സുരേഷ് ബാബുഎന്നിവർ പ്രിൻസിപ്പലിന് നൽകി നിർവ്വഹിച്ചു.