maradu

മൂവാറ്റുപുഴ: തീര പരിപാലന നിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റ് നിർമ്മിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ 22 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിടാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. ഹോളി ഫെയ്‌ത്ത് ബിൽഡേഴ്സിന്റെ ഡയറക്‌ടർ സാനി ഫ്രാൻസിസ്, മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ്, മുൻ യു.ഡി ക്ളാർക്ക് ജയറാം നായിക് എന്നിവരാണ് പ്രതികൾ. ജയറാം നായിക് ഒളിവിലാണ്. മറ്റുള്ള മൂന്ന് പേരെയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. 22ന് വൈകിട്ട് മൂന്നിന് ഇവരെ കോടതിയിൽ ഹാജരാക്കണം.