കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്‌റ്റ് അദ്ധ്യാപക ഒഴിവ്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടവരും നിശ്ചിത യോഗ്യതയുളളവരുമായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 25ന് രാവിലെ 11ന് അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.