കൊച്ചി: സംസ്ഥാനത്തെ സർവ്വകലാശാലകളെ തകർക്കുവാൻ ലക്ഷ്യം വെച്ചുള്ളതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെന്ന് സർവ്വകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സർവ്വകലാശകളിൽ നടന്നുവരുന്ന പരിഷ്‌കാരങ്ങളും മാറ്റങ്ങളും ഉൾക്കൊള്ളാൻ കഴിയാത്തവരുടെ പക്ഷത്താണ് പ്രതിപക്ഷ നേതാവ്. നിയമാനുസൃതം നൽകിവരുന്ന മോഡറേഷനെയാണ് മാർക്കുദാനമെന്ന് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. സർവകലാശാലകളിൽ മോഡറേഷൻ നൽകാനുള്ള ആത്യന്തിക ഉത്തരവാദിത്തം സിൻഡിക്കേറ്റുകൾക്കും പരീക്ഷാ സ്റ്റാന്റിംഗ് കമ്മറ്റികൾക്കുമാണ്. എം.ജി സർവകലാശാലയിൽ നൂറ്റി അമ്പതിലധികം കുട്ടികൾക്ക് ഗുണം ലഭിച്ച സംഭവത്തെയാണ് മഹാപരാധമായി അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അധിക്ഷേപിക്കുവാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോൺഫെഡറേഷൻ കുറ്റപ്പെടുത്തി.