മൂവാറ്റുപുഴ: ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ എൻ എസ് എസ് യൂണിറ്റിന്റെനേതൃത്വത്തിൽ ഭക്ഷ്യദിനാഘോഷത്തിന്റെ ഭാഗമായി സ്നേഹ ഊണ് പദ്ധതി യിൽപെരുമ്പാവൂർ കൂവപ്പടി ബത്‌ലഹേം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് 500 പൊതിച്ചോറുകൾ നൽകി. വിശക്കുന്നവർക്ക് താങ്ങായി ഭക്ഷണം ശേഖരിച്ചു നൽകുന്ന സംരംഭം ആണ് സ്നേഹഊണുപദ്ധതി. ഇലാഹിയ കോളേജ് വിദ്യാർത്ഥികൾ 2017-ലാണ് സ്നേഹ ഉൗണ് പദ്ധതിക്ക് തുടക്കമിട്ടത്. കോളേജ് ചെയർമാൻ സി.പി മുഹമ്മദ്, മാനേജർ ഷംസുദ്ധീൻ, പ്രോഗ്രാം ഓഫീസർമാരായ അരുൺ കുമാർ, ഷഫാൻ സലാം, സയൻസ് ഡിപ്പാർട്മെന്റ് എച്ച ഒ ഡി ജഹുബർ അലി സാർ എന്നിവർ പങ്കെടുത്തു