sp
പ്രോജക്ട് ഹോപ്' പദ്ധതിയുടെ മൂന്നാംഘട്ടം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ടവരെ വീണ്ടും പരീക്ഷയ്ക്കായി തയ്യാറാക്കുന്നതി​ന് റൂറൽ ജില്ലാ പൊലീസ് നടപ്പാക്കുന്ന 'പ്രോജക്ട് ഹോപ്' പദ്ധതിയുടെ മൂന്നാംഘട്ടം റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു.

എ.എസ്.പി എം.ജെ. സോജൻ, ജില്ലാ നാർക്കോട്ടിക് ഡി.വൈ.എസ്.പിയും പ്രോജക്ട് ഹോപ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ കെ.ആർ. മധുബാബു എന്നിവരും പങ്കെടുത്തു. ആദ്യ ദിനത്തിൽ 50 വിദ്യാർത്ഥികൾ പങ്കെടുത്തു.

വിദ്യാർത്ഥികളോടൊപ്പം രക്ഷാകർത്താക്കളും ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ജനമൈത്രി ബീറ്റ് ഓഫീസർമാരും പങ്കെടുത്തു. മൂന്നാം ഘട്ടത്തിൽ പഠന നിലാവാരം മെച്ചപ്പെടുത്തുന്നതിന് ട്യുഷൻ ക്ലാസ്സുകൾ, വ്യക്തിത്വ വികസനത്തിനുള്ള ക്ലാസ്സുകൾ, മറ്റ് പരിശീലന ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പരമാവധി അവരവരുടെ വീടിനു സമീപത്ത് തന്നെ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും റൂറൽ ജില്ലാ മേധാവിയുടെ ഓഫീസ് അറിയിച്ചു.