കൊച്ചി: ദേശീയ അന്താരാഷ്ട്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കാൻ പരിശീലനം നേടിയ കുട്ടികൾക്കായി എസ്.ഐ.പി അക്കാദമി സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര മത്സരം ഇന്ന് എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കും. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന 600 കുട്ടികൾ പങ്കെടുക്കും. 11 മിനിറ്റിൽ 3 സെക്ഷനുകളിലായി 400 ഗണിതശാസ്ത്ര പ്രശ്‌നങ്ങളുടെ ഉത്തരമാണ് കുട്ടികൾ കണ്ടെത്തേണ്ടത്. മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 9.30ന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. എസ്.ഐ.പി അക്കാഡമി ഡയറക്ടർ ശ്രീഹരി തിരുമുൽപ്പാട്, നാഷണൽ മാനേജർ ഇ.ജി പ്രവീൺ, റീജണൽ മാനേജർ സിബി ശേഖർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.