മൂവാറ്റുപുഴ: പ്രളയത്തിൽ മുങ്ങിയ കുപ്പിവെള്ള ഫാക്ടറിക്കുണ്ടായ നഷ്ടം പലിശ സഹിതം നൽകാൻ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയോട് നിർദ്ദേശിച്ച് സംസ്ഥാന ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ ഉത്തരവായി. പുതുപ്പാടി ജെ.കെ.ജെ ഇൻഡ്രസ്ട്രീസ് അഡ്വ. ടോംജോസ് മുഖേന സർപ്പിച്ച ഹർജിയിൽ എറണാകുളം ജില്ലാ ഉപഭോകൃതർക്ക പരിഹാര ഫോറം പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് സുരേന്ദ്രമോഹൻ ചെയർമാനും ബീനാകുമാരി അംഗവുമായുള്ള കമ്മീഷൻ നിരസിച്ചു.നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെട്ട് സർവെയർ നിർണയിച്ചനഷ്ടം നൽകാത്തതിന് ന്യായികരണമില്ലെന്നവാദം അംഗികരിച്ചാണ് എട്ട് ശതമാനം പലിശ സഹിതം തുക നൽകാൻ ഉത്തരവിട്ടത്.