കൊച്ചി: എറണാകുളം മൊഡ്യൂൾ ഡെപ്യൂട്ടി ജനറൽ മാനേജറുടെ ഏകാധിപത്യ നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി എ. രാഘവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫിലിപ്പ് കോശി, വൈസ് പ്രസിഡന്റ് പി. എൽ. നസീർ, എം. പി. രാജീവ്, റോഷൻ സക്കറിയ എന്നിവർ നേതൃത്വം നൽകി.