ആലുവ: വാട്ടർ അതോറിട്ടി ആലുവ പി.എച്ച് സബ് ഡിവിഷൻ പരിധിയിലെ ഉപഭോക്താക്കൾ കുടിശികഉടൻ ഒടുക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കുകയും റവന്യു റിക്കറി നടപടികൾ സ്വീകരിക്കുകയും ചെയ്യും. കെട്ടിട നിർമ്മാണത്തിന് കുടിവെള്ളം ഉപയോഗിച്ചാലും നടപടിയുണ്ടാകും. പൊതുടാപ്പുകളിലെ വെള്ളം ദുർവിനിയോഗം ചെയ്യുന്നവർക്കെതിരെയും നടപടിയെടുക്കും. പ്രവർത്തന രഹിതമായ മീറ്റർ മാറ്റണമെന്ന നിർദ്ദേശം പാലിക്കാത്ത ഉപഭോക്താക്കളുടെ കണക് ഷൻ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.