ചോറ്റാനിക്കര: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഗ്രി കൾച്ചറൽ ടെക്നോനോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) യുടെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കര കൃഷിഭവൻ കുടുംബശ്രീ, കർഷക ഗ്രൂപ്പുകൾ എന്നിവർക്ക് കപ്പാസിറ്റി ബിൽഡിംഗ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഴവർഗ്ഗങ്ങൾ പച്ചക്കറികൾ എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉല്പ്ന്നങ്ങളായ സ്ക്വാഷ്, ജെല്ലി ,ജാം തുടങ്ങിയവയുടെ നിർമ്മാണ പരിശീലനമാണ് പദ്ധതി. മാർക്കറ്റിൽ ലഭ്യമാകുന്ന മാരക രാസപദാർത്ഥങ്ങളടങ്ങിയ പാനീയങ്ങളെ ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാനും വീടുകളിൽ തന്നെ ലഭ്യമാകുന്ന പഴവർഗ്ഗങ്ങളെ മൂല്യവർദ്ധിത ഉല്പന്നമാക്കാനും ഇതുവഴി കഴിയുമെന്ന് ആത്മ ടീം മാനേജർ റെയ്ന പറഞ്ഞു. കൃഷി ഓഫീസർ ബിജുമോൻ സക്കറിയ, ആത്മ ടീം അസിസ്റ്റന്റ് മനേജർ സ്വപ്ന തുടങ്ങിയവർ പങ്കെടുത്തു.