ആലുവ: റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പൊലിസ് സ്മൃതിദിനാചരണം 21, 22,23 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 7.30 ന് സ്മൃതിദിന പരേഡ് എ.ആർ ക്യാമ്പിൽ നടക്കും. കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട സേനാംഗങ്ങളെ അനുസ്മരിക്കും . 22 ന് രാവിലെ 9.30ന് ജില്ലാ പൊലിസ് ആസ്ഥാനത്ത് നടക്കുന്ന രക്തദാന ക്യാമ്പ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ ഏഴിന് റൺ ആന്റ് റിമംബർ എന്ന സന്ദേശവുമായി ആലുവ ജില്ലാ ക്രൈംബ്രാഞ്ച് പരിസരത്ത് നിന്ന് കൂട്ടയോട്ടം സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികളും ഓട്ടത്തിൽ പങ്കാളികളാകും.