കിഴക്കമ്പലം: പള്ളിക്കര മനയ്ക്കക്കടവ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റൽ ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ട്രാഫിക് നിയന്ത്രണം. കിഴക്കമ്പലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മോറയ്ക്കാല ജംഗ്ഷനിൽ തിരിഞ്ഞ് പടിഞ്ഞാറെ മോറയ്ക്കാല വഴി പോകണം.